/kalakaumudi/media/media_files/2025/07/22/v-s-19-2025-07-22-00-34-35.jpg)
തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവസൂര്യന്‍ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനലക്ഷങ്ങളുടെ ഒഴുക്ക്. എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൊതുദര്‍ശനത്തിലേക്ക് നാടാകെ ഒഴുകി എത്തുകയാണ്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പ്രവര്‍ത്തകരും കേരളത്തിന്റെ സമരപോരാളിക്ക് വിട നല്‍കാന്‍ എത്തി. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൃതദേഹത്തെ അനുഗമിച്ചു.
സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, സി എസ് സുജാത തുടങ്ങിയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
എകെജി പഠന ഗവേഷണകേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധന്‍ രാവിലെ പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.