/kalakaumudi/media/media_files/2025/07/22/bilapa-2025-07-22-15-15-39.jpg)
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടു തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ടാണ് ദേശീയപാത വഴി വി.എസിന്റെ വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയില്‍ എത്തിചേരുന്നത്.
തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ലയില്‍ വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍. പാളയം, പി.എം.ജി., പ്ലാമൂട്, പട്ടം,കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം,കോരാണി, ആറ്റിങ്ങല്‍ മൂന്നുമുക്ക്, ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡ്, കച്ചേരി നട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28ാം മൈല്‍, കടമ്പാട്ടുകോണം
കൊല്ലം ജില്ല
വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര വൈകിട്ടോടെയാവും കൊല്ലം ജില്ലയുടെ പ്രവേശനകവാടമായ കടമ്പാട്ടുകോണത്ത് പ്രവേശിക്കുന്നത്. കൊല്ലം ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍ വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ്ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി,ഓച്ചിറ തുടങ്ങിയ എട്ട് കേന്ദ്രങ്ങളിലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നത്.
ആലപ്പുഴ ജില്ല
തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന മൃതദേഹം രാത്രി ഒന്‍പതുമണിയോടുകൂടി ആലപ്പുഴയിലെ വീട്ടില്‍ എത്തിക്കും.ഓച്ചിറ, കെപിഎസി ജംഗ്ഷന്‍, കായംകുളം,കരിയിലകുളങ്ങര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, ഠാണപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുള, വണ്ടാനം മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ വഴിയാണ് ഭൗതീക ശരീരം ആലപ്പുഴയിലേക്ക് എത്തിക്കുന്നത്.
നാളെ രാവിലെ ഒന്‍പത് മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും. 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുദര്‍ശനം.
തുടര്‍ന്ന് നാലോടെ വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.പൊതുദര്‍ശനത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ നാളെ പൊതു അവധിയായിരിക്കും.