/kalakaumudi/media/media_files/2025/07/22/kanne-2025-07-22-15-45-26.jpg)
കണ്ണേ... കരളേ... വി എസ്സേ... ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ... ഈ മുദ്രാവാക്യം വിളികള്‍കൊണ്ട് മുഖരിതമാണ് ഇന്ന് കേരളക്കര. തലമുറകള്‍ കൈമാറി ഇനിയും വിളിക്കാനൊരുങ്ങുന്ന ഈ മുദ്രാവാക്യം സമരപോരാളി വി.എസ്സിനെ ആദ്യം വിളിച്ചത്. ബാലരാമപുരം സ്വദേശിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ കിഷോര്‍ ആയിരുന്നു.
2009 ജൂലൈ 12നാണ് കിഷോര്‍ ആദ്യമായി കണ്ണേ കരളേ എന്ന് വിളിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ആദ്യമായി ഇങ്ങനൊരു മുദ്രാവാക്യം കേരളം കേള്‍ക്കുന്നത്. 'കണ്ണേ കരളേ വിഎസ്സേ.. പിച്ചിപ്പൂവേ റോസാപ്പൂവേ...റോസാപ്പൂവേ വിഎസ്സേ എന്നായിരുന്നു മുദ്രാവാക്യം. വി എസ് ആവേശമാണ്. പറഞ്ഞറിയിക്കാന്‍ പറ്റില്ല', എന്നാണ് കിഷോര്‍ പറയുന്നത്.
പിറ്റേന്ന് മുദ്രാവാക്യത്തെ കുറിച്ചുള്ള വാര്‍ത്തകളടങ്ങിയ പത്രക്കെട്ടുകളുമായി കിഷോര്‍ അവസാനമായി വി എസ്സിനെ കാണാനെത്തുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചതാരാണെന്ന് ആര്‍ക്കുമറിയാത്തത് കൊണ്ടാണ് പത്രവുമായി വരുന്നതെന്നാണ് കിഷോര്‍ പറഞ്ഞത്. സംഘടനാപ്രശ്‌നവും, വിഭാഗീയതയും നിലനില്‍ക്കുന്ന സമയത്താണ് വി എസിന് വേണ്ടി അന്ന് അങ്ങനൊരു മുദ്രാവാക്യം ഉയരുന്നത്. പിന്നീട് 2011ല്‍ പാലക്കാടും ഇതാവര്‍ത്തിച്ചു. പിന്നീട് പല വേദികളില്‍, പരിപാടികളില്‍ മുദ്രാവാക്യം ഉയര്‍ന്ന് കേട്ടു.