/kalakaumudi/media/media_files/2025/07/22/yathra-2025-07-22-23-17-30.jpg)
തിരുവനന്തപുരം: ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനങ്ങളുടെ നായകന്‍ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര തുടരുകയാണ്. ഉച്ചയ്ക്കു രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര എട്ടര മണിക്കൂര്‍ പിന്നിടുമ്പോഴും തിരുവനന്തപുരം വിട്ടിട്ടില്ല.
ആയിരക്കണക്കിനു പേരാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ വഴിയരികുകളിലും കവലകളിലും കാത്തുനില്‍ക്കുന്നത്. കഴക്കൂട്ടത്ത് വലിയ ജനക്കൂട്ടമാണ് വിഎസിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനുണ്ടായിരുന്നത്. മഴയെ അവഗണിച്ചാണ് ആളുകള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
മൂന്നു മണിയോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും ഏഴരയായി യാത്ര അവിെടയെത്തിയപ്പോള്‍. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്.
പാര്‍ട്ടി നിശ്ചയിച്ച സമയക്രമം ആള്‍ത്തിരക്കു മൂലം തുടക്കത്തില്‍ത്തന്നെ തെറ്റിയിരുന്നു. ദര്‍ബാര്‍ ഹാളില്‍നിന്ന് ആദ്യ പോയിന്റായ പാളയത്തേക്ക് എത്താന്‍ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂര്‍ എടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
