/kalakaumudi/media/media_files/2025/12/29/vijayakumar-2025-12-29-17-58-29.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു ഇയാള്‍. വിജയകുമാര്‍ എസ്‌ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് വിജയകുമാര്‍ പറഞ്ഞിരുന്നത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീര്‍ത്തും നിരപരാധിയാണ്. സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് വിജയകുമാര്‍ പറഞ്ഞത്. കോടതിയില്‍ നല്‍കിയ മുന്‍കുര്‍ ജാമ്യപേക്ഷ വിജയകുമാര്‍ പിന്‍വലിക്കുകയും ചെയ്തു.
കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തതത്. പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 2018 നവംബറില്‍ കെ രാഘവന്റെ ഒഴിവിലേക്കാണ് എന്‍ വിജയകുമാര്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎമ്മിന്റെ പ്രതിനിധിയായി വരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി.
ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തത്തെ പറ്റി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളാണ് നടപ്പാക്കിയത് എന്നുള്‍പ്പെടെയുള്ള പല വിവരങ്ങളും മൊഴിയില്‍ പത്മകുമാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പിന്നാലെ അന്വേഷണം മന്ദഗതിയിലാണെന്ന് വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വിമര്‍ശനം വന്നത് പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
