/kalakaumudi/media/media_files/2026/02/27/sreelekha-2026-02-27-09-16-58.jpg)
തിരുവനന്തപുരം: സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയ്‌ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുന്‍പു വെളിപ്പെടുത്തിയതിന് പോക്‌സോ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. പൗരാവകാശ പ്രവര്‍ത്തകനായ ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാള്‍ പോക്‌സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുന്‍പ് വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയില്‍ കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നും പരാതിയിലുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
