/kalakaumudi/media/media_files/2025/12/26/upadhyaya-2025-12-26-13-03-48.jpg)
തിരുവനന്തപുരം: തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡിഐജി എം കെ വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു .
അഴിമതിയുടെ പങ്ക് ജയിൽ മേധാവിക്ക് ലഭിച്ചുവെന്നും മുൻ ജയിൽ ഡിഐജി പി അജയകുമാർ പറഞ്ഞു .
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തിട്ടും കൊടിസുനിക്ക് പരോൾ ലഭിച്ചിരുന്നു.
ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോൾ ബൽറാംകുമാർ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാർ പറഞ്ഞു.
തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അജയകുമാറിന്റെ വെളിപ്പെടുത്തൽ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
