ബി.ജെ.പി. വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി. മധു പാര്‍ട്ടി വിട്ടു. കഴിഞ്ഞ ഫെബ്രുവരിവരെ ജില്ലാ അധ്യക്ഷനായിരുന്നു മധു. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഫെബ്രുവരിയില്‍ മധുവിനെ ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയത്.
ഗ്രൂപ്പ് കളിക്കാനോ തമ്മിലടിക്കാനോ ഗുസ്തി കളിക്കാനോ അല്ല, ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് താന്‍ ബി.ജെപിയില്‍ ചേര്‍ന്നതെന്ന് മധു പ്രതികരിച്ചു. പാലക്കാടുണ്ടായ വിഷയങ്ങള്‍ പോലും ഗ്രൂപ്പുകളിയുടെ ഭാഗമാണ്. പാലക്കാട് സ്ഥാനാര്‍ഥിത്വവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഞങ്ങള്‍ നോക്കിക്കോളാം, വയനാട്ടിലെ കാര്യങ്ങള്‍ നിങ്ങള്‍ നോക്കിക്കോളൂ എന്നുപറഞ്ഞ് രണ്ട് ഗ്രൂപ്പിന് വീതംവെച്ച് കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ആരോപണപ്രത്യാരോപണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇങ്ങനെ ഗുസ്തി കളിക്കാന്‍ എന്തിനാണ് ബി.ജെ.പി.യില്‍ നില്‍ക്കുന്നതെന്നും മധു ചോദിച്ചു.
സംസ്ഥാന നേതൃത്വത്തോടും വിയോജിപ്പുണ്ട്. എന്തിന്റെ പേരിലാണ് തന്നെ മാറ്റി നിര്‍ത്തിയത്, ഒരു പ്രസ്താവനയുടെ പേരില്‍. മാറ്റിനിര്‍ത്തിയ ആളുമായി എന്തെങ്കിലും ബന്ധം പുലര്‍ത്തണ്ടേ? സംസ്ഥാന അധ്യക്ഷന്‍ അതിനുശേഷം ഇതുവരെ വിളിച്ചിട്ടില്ല. ആളുകളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുപോകാന്‍ സാധിക്കണ്ടേ. സന്ദീപ് വാര്യരും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള വിവാദപ്രസ്താവനകള്‍ നടത്താത്ത ഏത് നേതാവാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനജില്ലാ നേതൃത്വങ്ങള്‍ തന്നെ പൂര്‍ണമായും അവഗണിച്ചുവെന്ന് മധു പറഞ്ഞു. വേറെ പാര്‍ട്ടിയില്‍ ചേരുന്നതിനേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. ഭാവിയില്‍ എവിടേക്കെങ്കിലും പോയിക്കൂടായ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ പാര്‍ട്ടിവിട്ടു
കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഫെബ്രുവരിയില്‍ മധുവിനെ ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയത്.
New Update