/kalakaumudi/media/media_files/2025/11/08/raghuchandrabal-2025-11-08-10-35-31.jpg)
തിരുവനന്തപുരം: മുൻ എക്‌സൈസ് മന്ത്രിയും കോൺഗ്രസ്നേതാവും ആയിരുന്ന എം ആർ രഘുചന്ദ്രബാൽ (75) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ അന്തരിച്ചു .
1991ൽ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രി ആയിരുന്ന അദ്ദേഹം 1980ൽ കോവളത്തുനിന്നും 1991ൽ പാറശാലയിൽനിന്നും നിയമസഭയിൽ എത്തി.
കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കെയായിരുന്നു വിവാഹം.
നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്.
എക്സൈസ് മന്ത്രി ആയിരിക്കെ ഗാർഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകൾ നടത്തിയതു വലിയ വാർത്തയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
