മുൻ ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിയ സംഭവം ;  45 ലക്ഷം തിരിച്ച് പിടിച്ച് സൈബർ പോലീസ്

പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച 18 അക്കൗണ്ടുകളിൽ നിന്നുമാണ്  45 ലക്ഷം പോലീസ് തിരിച്ചുപിടിച്ചത്.ഈ അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.ചൈന, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിളെ തട്ടിപ്പ് സംഘങ്ങളാണ് ഓൺലൈൻ തട്ടിപ്പിന് നേതൃത്വം നൽകുന്നത്.

author-image
Shyam Kopparambil
Updated On
New Update
jhilweh

 തൃക്കാക്കര: റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ സംഭവത്തിൽ 45  ലക്ഷം തിരിച്ച് പിടിച്ച് കൊച്ചി സൈബർ പോലീസ്. പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച 22 അക്കൗണ്ടുകളിൽ നിന്നുമാണ്   45  ലക്ഷം പോലീസ് തിരിച്ചുപിടിച്ചത്.ഈ അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.ചൈന, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിളെ തട്ടിപ്പ് സംഘങ്ങളാണ് ഓൺലൈൻ തട്ടിപ്പിന് നേതൃത്വം നൽകുന്നത്.കേരളത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുക്കുന്ന പണം കണ്ണൂർ,കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ  ജില്ലകളിലെ യുവാക്കൾ വഴിയാണ്  ക്രിപ്റ്റോ കറൻസിയാക്കുന്നതിനായി കരുവാക്കുന്നത്. ഈ ജില്ലകളിലെ ഇരുന്നൂറോളം യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.

cyber crime cyber case Crime