/kalakaumudi/media/media_files/2025/07/22/vs-cinema-2025-07-22-20-59-04.jpg)
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ്, വി.എസ്. അച്യുതാനന്ദന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ എല്ലാവരുടോയും മനസിലേക്ക് ഓടിവരുന്നചിത്രം ഒരു പരുക്കനായ രാഷ്ട്രായ നേതാവിന്റേതാണ്. സമരകേരളത്തിന്റെ പര്യായമായി വി എസ് അറിയപ്പെടുമ്പോഴും സിനിമയിലും ഒരു കൈ നോക്കാന്‍ വി എസ് മറന്നില്ല.
അധികകാലം മുമ്പൊന്നുമല്ല, തന്റെ 91-ാം വയസ്സിലാണ് വി.എസ്. ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിച്ചത്. ബദ്രി, സ്വാസിക, സറീന, ജഗദീഷ്, തലൈവാസല്‍ വിജയ് എന്നിവര്‍ അഭിനയിച്ച 'അറ്റ് വണ്‍സ്' എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് വി.എസ്. എത്തിയത്. ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതായിരുന്നു രംഗം. സയ്യിദ് ഉസ്മാന്‍ ആണ് ചിത്രം സംവിധാനംചെയ്തത്. 2014-ലാണ് ചിത്രം പുറത്തിറങ്ങിയത്.
പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ 'കാംപസ് ഡയറീസ്' എന്ന ചിത്രത്തിലും വി.എസ്. അഭിനയിച്ചു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലും വി.എസ്. ആയി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സമരത്തിന് പിന്തുണയുമായി എത്തുന്ന വേഷമായിരുന്നു ചിത്രത്തില്‍. ജീവന്‍ ദാസ് ആയിരുന്നു സംവിധാനം.
കണ്ണൂര്‍ കൂത്തുപറമ്പിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സുദേവ് നായര്‍, തലൈവാസല്‍ വിജയ്, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, സുനില്‍ സുഖദ, ഗൗതമി നായര്‍, ജോയ് മാത്യു, കോട്ടയം നസീര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസ് ചെയ്തതിന് പിന്നാലെ കുടുംബത്തോടൊപ്പം വി.എസ്. ചിത്രം കാണാനെത്തുകയും ചെയ്തിരുന്നു.