/kalakaumudi/media/media_files/2025/03/25/tL5hjHd5FZQOXgP741tq.jpg)
ആലപ്പുഴ : കേരളത്തില്‍ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നു മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. പുന്നപ്ര-വയലാര്‍ സമരനായകനും മുന്‍മന്ത്രിയുമായ ടി.വി.തോമസിന്റെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജെന്‍ഡര്‍ പാര്‍ക്കില്‍ സിപിഐ സംഘടിപ്പിച്ച കയര്‍ വ്യവസായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാര്‍ സമുദായ സംഘടനകളുടെ പിറകേ നടക്കരുത്. സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആത്മഹത്യ ചെയ്യുന്നതാണു നല്ലത്. സമുദായവും മതവും അവരുടെ ജോലിയാണു ചെയ്യുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റായി ആര്‍എസ്എസ് അംഗമല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ കേരളത്തില്‍ എന്തിനാണു കൊണ്ടുവന്നതെന്നു പലര്‍ക്കും മനസ്സിലായിട്ടില്ല. പല പുതിയ കാര്യങ്ങളും സംഭവിക്കാന്‍ പോകുന്നുവെന്ന സൂചനയാണിത്.
ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നിലനില്‍ക്കൂവെന്ന് ആര്‍എസ്എസും ബിജെപിയും വരെ മനസ്സിലാക്കി. ജനങ്ങളെ ആകര്‍ഷിച്ച കമ്യൂണിസ്റ്റുകാരും ഇടതുപക്ഷകാരും പണ്ടേ ഇതു മനസ്സിലാക്കിയപ്പോഴാണു കോണ്‍ഗ്രസ് തോറ്റത്. മുതിര്‍ന്നവരെ സംരക്ഷിക്കണമെന്നാണു കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. പെന്‍ഷന്‍ കൊടുത്താല്‍ മുടിഞ്ഞുപോകുമെന്നു പറഞ്ഞുകളയരുത്. അത് ആരുപറഞ്ഞാലും അംഗീകരികരിക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.