സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിംഗ് നടത്തുന്നത്: ജി സുധാകരന്‍

സിനിമ നിര്‍മിച്ചവര്‍ അവര്‍ക്ക് കുപ്പി വാങ്ങിക്കൊടുക്കും. കയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആളുകളുമാണ് സെന്‍സര്‍ ബോര്‍ഡിലുള്ളത്. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ എനിക്കറിയാമെന്ന് ജി സുധാകരന്‍ വിമര്‍ശിച്ചു

author-image
Biju
New Update
GS

ആലപ്പുഴ: സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിംഗ് നടത്തുന്നതെന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. സിനിമ നിര്‍മിച്ചവര്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സിനിമയുടെ തുടക്കം തന്നെ മദ്യപാനമാണ്. മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്. നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍ മദ്യപിക്കുന്ന റോളില്‍ വരികയാണ്. തുടക്കത്തില്‍ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ കഴിയുമല്ലോ. അവരും മദ്യപിച്ചാണ് അത് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിനിമ നിര്‍മിച്ചവര്‍ അവര്‍ക്ക് കുപ്പി വാങ്ങിക്കൊടുക്കും. കയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആളുകളുമാണ് സെന്‍സര്‍ ബോര്‍ഡിലുള്ളത്. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ എനിക്കറിയാമെന്ന് ജി സുധാകരന്‍ വിമര്‍ശിച്ചു.

സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആളുകളുമായവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ടെന്നും,ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

g sudhakaran