/kalakaumudi/media/media_files/2025/11/22/sdha-2025-11-22-18-10-08.jpg)
ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്ക്. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടല്‍ ഉള്ളതായി കണ്ടെത്തിയെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ ചികിത്സയ്ക്കുമായി രണ്ട് മാസം പൂര്‍ണ വിശ്രമത്തിലാണെന്നും സുധാകരന്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
