നീലേശ്വരം: ഉദുമ മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ(75) അന്തരിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയാണ്. വാഹാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു.അപകടത്തിൽ കാറിന്റെ ഒരു ഭാഗം തകർന്നു. വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണനെ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.