/kalakaumudi/media/media_files/2025/11/15/saaabuuu-2025-11-15-14-38-21.jpg)
കൊച്ചി: ട്വന്റി 20ക്കും ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാർട്ടി വിട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നിതാ മോൾ.
ട്വന്റി 20 എന്ന പാർട്ടിയുടെ തോന്നിവാസങ്ങൾക്കും അഴിമതികൾക്കും കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തനിക്ക് പടിയിറങ്ങേണ്ടി വന്നതാണ് നിത പറഞ്ഞു .
അതുകൊണ്ട് തന്നെ തനിക്ക് ഒട്ടും തന്നെ വിഷമിക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നും ഇക്കാര്യത്തിൽ അഭിമാനമാനല്ലതെന്നും നിതാ മോൾ പറഞ്ഞു.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെഷനിൽ സംസാരിക്കവെയാണ് നിത ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
ഐക്കരനാട്ടിലെ
മുഴുവൻ വാർഡും ട്വന്റി 20 ആണ് ഭരിക്കുന്നത് .മാത്രമല്ല അവിടെ പ്രതിപക്ഷമില്ലാത്തതുകൊണ്ടുതന്നെ പലകാര്യങ്ങളും അറിയാൻ ജനങ്ങൾക്ക് സാധിച്ചിരുന്നില്ലെന്നും നിതാ മോൾ പറഞ്ഞു.
'ട്വന്റി 20യുടെ എല്ലാ മെമ്പർമാരും ട്വന്റി 20യിലെ ആളുകൾക്കാണ് ആനുകൂല്യം കൊടുത്തത്. എന്നാൽ നിങ്ങൾ ആരും വിഷമിക്കേണ്ട.
അവരെ പറ്റിക്കുകയായിരുന്നു. 15000 രൂപയുടെ പോത്തുകുട്ടി വിതരണം ചെയ്യുമ്പോൾ 7500 വ്യക്തിവിഹിതവും 7500 പഞ്ചായത്ത് വിഹിതവുമാണ്.
തമിഴ്‌നാട്ടിൽ പോയാൽ 3000 രൂപയ്ക്ക് പോത്തുകുട്ടിയെ കിട്ടും. ആ വിലയ്ക്ക് മൊത്തമായി വാങ്ങി വിതരണം ചെയ്ത് ആളുകളെ പറ്റിക്കുകയായിരുന്നു സാബു ജേക്കബ്.
ഭക്ഷ്യസുരക്ഷാ കാർഡും തട്ടിപ്പാണ്. സാറാസിന്റേത് അടക്കം മുഴുവൻ കിറ്റെക്‌സിന്റെ ഉൽപ്പന്നങ്ങളാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ വിൽക്കുന്നത്.
മറ്റ് ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെക്കാത്തതിനാൽ വാങ്ങാനും വഴിയില്ല.
അതുകൊണ്ട് സ്വന്തം കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാബു ജേക്കബിന് മാർക്കറ്റിംഗിന് പോലും ആളെ കണ്ടേത്തേണ്ട. അടിമക്കാർഡ് ആണ്.
ഇത്തവണ ട്വന്റി 20 നന്നായി വിയർക്കും', നിതാ മോൾ പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനിൽ നിന്നുമാണ് ഇത്തവണ നിതാ മോൾ ജനവിധി തേടുന്നത്.
കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡന്റാണ് നിതാ മോൾ. അടുത്തിടെയാണ് നിതാ മോൾ ട്വന്റി- 20ൽ നിന്ന് രാജിവെച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
