ഫോസ്റ്റർ കെയർ പദ്ധതി ബോധവൽക്കരണ സെഷൻ ഫെബ്രുവരി 12ന്

അമർ സാഥ് ഫൗണ്ടേഷൻ, കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ ഫോസ്റ്റർ കെയർ (Foster Care) പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണ സെഷൻ ഫെബ്രുവരി 12-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 7.45 മുതൽ 9.00 വരെ സംഘടിപ്പിക്കുന്നു.

author-image
Shyam
New Update
health

കൊച്ചി: അമർ സാഥ് ഫൗണ്ടേഷൻ, കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ ഫോസ്റ്റർ കെയർ (Foster Care) പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണ സെഷൻ ഫെബ്രുവരി 12-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 7.45 മുതൽ 9.00 വരെ സംഘടിപ്പിക്കുന്നു.സെഷനിലൂടെ ഫോസ്റ്റർ കെയർ എന്താണ്, അതിന്റെ ആവശ്യകത എന്ത്, ആരെല്ലാം ഫോസ്റ്റർ മാതാപിതാക്കളാകാൻ യോഗ്യരാണ്, അപേക്ഷ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിശദമായി പരിചയപ്പെടുത്തും. കുട്ടികളുടെ ക്ഷേമത്തിൽ താൽപര്യമുള്ള വ്യക്തികളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

നിലവിൽ അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള വിവിധ ബാലസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന നിരവധി കുട്ടികൾക്ക് അവധിക്കാലങ്ങളിലും തിരികെ പോകാൻ കുടുംബാന്തരീക്ഷമോ വീടോ ഇല്ലാത്ത സാഹചര്യമാണ്. അത്തരത്തിലുള്ള കുട്ടികൾക്ക് സ്നേഹവും കരുതലും നിറഞ്ഞ കുടുംബാന്തരീക്ഷം അനുഭവിക്കാൻ അവസരം നൽകുന്നതാണ് ഫോസ്റ്റർ കെയർ പദ്ധതി. ഇത് ദത്തെടുക്കൽ (Adoption) അല്ല; കുട്ടികൾക്ക് താൽക്കാലിക കുടുംബപരിചരണം നൽകുന്ന സംവിധാനമാണെന്ന് സംഘാടകർ അറിയിച്ചു.പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2026 ഫെബ്രുവരി 10-നകം രജിസ്റ്റർ ചെയ്യണം. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ ഫോൺ നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/SAcGhDBUVuErPWBq7

ഫോൺ: 9633792337

kochi