ബിജെപിക്ക് ഇടമുണ്ടാക്കാന്‍ മുനമ്പത്ത് കള്ളക്കളി: വിഡി സതീശന്‍

മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ബി ജെ പിയുടെ നിലപാടിന് പിന്‍ബലം കൊടുക്കുകയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ചെയ്യുന്നത്. വഖഫ് ബോര്‍ഡ് അനാവശ്യ പ്രശ്‌നമാണ് ഉണ്ടാക്കിയത്.

author-image
Prana
New Update
VD Satheesan

മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിക്ക് കേരളത്തില്‍ ഇടമുണ്ടാക്കാനുള്ള കള്ളക്കളിയാണ് നടക്കുന്നത്. ബി ജെ പിക്ക് രാഷ്ട്രീയ നേട്ടത്തിന് അവസരമുണ്ടാക്കാനാണ് ശ്രമം. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ബി ജെ പിയുടെ നിലപാടിന് പിന്‍ബലം കൊടുക്കുകയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ചെയ്യുന്നത്. വഖഫ് ബോര്‍ഡ് അനാവശ്യ പ്രശ്‌നമാണ് ഉണ്ടാക്കിയത്. ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം. വിഷയത്തില്‍ പഠനം നടത്തിയിട്ട് യോഗം വിളിക്കട്ടെ. എന്തിനാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഈ ഭൂമിയുടെ കാര്യത്തില്‍ വാശിപിടിക്കുന്നത്. മുസ്‌ലിം ലീഗിനോ മറ്റ് മുസ്‌ലിം സംഘടനകള്‍ക്കോ ഇല്ലാത്ത വാശി വഖഫ് ബോര്‍ഡിന് എന്തിനാണ്.
കേന്ദ്ര അനുമതി ലഭിച്ചാലും കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

vd satheesan BJP kerala government Munambam land