ചാവക്കാട് കറുകമാട് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം; അന്വേഷണം

കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ്.60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

author-image
Greeshma Rakesh
New Update
dead body

dead body was tied up in mullapuzha karukamad chavakkad

തൃശ്ശൂർ: ചാവക്കാട് കറുകമാട് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ മീൻ പിടിക്കാൻ പോയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.

കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ്.60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാവക്കാട്പോലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. 

 

chavakkad Mullapuzha Dead body