സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്; ജീവനക്കാര്‍ പാമ്പിനെ അടിച്ചു കൊന്നു

പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലാണ് പാമ്പിനെ കണ്ടത്.

author-image
Subi
New Update
secra

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി.പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ഇതിനെ അടിച്ചു കൊന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ പാമ്പിനെ കണ്ടെത്തിയിരുന്നു.

 

രാവിലെ പത്തു മണിയോടെയാണ് സംഭവം. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലാണ് പാമ്പിനെ കണ്ടത്. പഴയ നിയമസഭാ മന്ദിരത്തിനു തൊട്ടുപിന്നിലുള്ള ഓഫിസ് കെട്ടിടത്തിലാണ് പാമ്പ് കയറിയത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജല വിഭവ വകുപ്പ് ഓഫീസും ഇതിനു സമീപത്താണ്. അന്ന് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

 

secretariat snake