/kalakaumudi/media/media_files/2025/04/02/3gwGQghg7WjqDTHkmZQ3.jpeg)
16-ാം വാർഡിലെ അങ്കണവാടിയുടെ ശിലാസ്ഥാപനം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ള നിർവഹിക്കുന്നു.
തൃക്കാക്കര : തൃക്കാക്കര നഗരസഭ കാക്കനാട് 16-ാം വാർഡിലെ അങ്കണവാടിയുടെ ശിലാസ്ഥാപനം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ള നിർവഹിച്ചു. വൈസ് ചെയർമാൻ അബ്ദു ഷാന അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ സി.സി.വിജു, എ. ഡി.എസ്. ചെയർപേഴ്സൺ ജിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സ്മിത സണ്ണി, സുനീറ ഫിറോസ്, വർഗ്ഗീസ് പ്ലാശ്ശേരി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ റാഷിദ് ഉള്ളംപിള്ളി, ഉണ്ണി കാക്കനാട്, ഇബ്രാഹിം കുട്ടി, സി. ഡി.പി.ഒ റീന,ഐ.സി.ഡി.എസ് സൂപ്രവൈസർ നിഷമോൾ,ലിജി സുരേഷ്, അജിത് കുമാർ,സന്തോഷ് ബാബു,പി.കെ സുനിൽ നാഥ്, പ്രഭുകുമാർ തുടങ്ങിയവർ പങ്കെടുത്തു.