സ്‌കൂള്‍ ബസുകളില്‍ നാല് കാമറകള്‍ നിര്‍ബന്ധം

സ്‌കൂള്‍ ബസുകള്‍ മേയ് മാസത്തില്‍ കൊണ്ടു വരുമ്പോള്‍ കാമറകള്‍ ഉണ്ടായിരിക്കണം.കേന്ദ്ര സര്‍ക്കാരിന്റെ ഗതാഗത നിയമപരിഷ്‌കാരങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സബ്മിഷന് മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.

author-image
Prana
New Update
as

തിരുവനന്തപുരം: സ്‌കൂള്‍ ബസുകളിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംവിധാനങ്ങളില്‍ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം. മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചതാണ് ഇക്കാര്യം.ഫിറ്റ്‌നസ് പരിശോധനയ്ക്കായി സ്‌കൂള്‍ ബസുകള്‍ മേയ് മാസത്തില്‍ കൊണ്ടു വരുമ്പോള്‍ കാമറകള്‍ ഉണ്ടായിരിക്കണം.കേന്ദ്ര സര്‍ക്കാരിന്റെ ഗതാഗത നിയമപരിഷ്‌കാരങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സബ്മിഷന് മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.

school