കട്ടപ്പന: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹന്‍, കാര്‍ത്തിക സ്വദേശി തട്ടാരമ്പലം അരുണ്‍ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
കൊട്ടാരക്കര ഡിപ്പോയിലെ ബസാണ് തിങ്കളാഴ്ച രാവിലെ 6.15 ഓടെ അപകടത്തില്‍പ്പെട്ടത്. മാവേലിക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് വാടകക്കെടുത്ത് തഞ്ചാവൂര്‍ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴിയായിരുന്നു അപകടം. പുല്ലുപാറയ്ക്ക് സമീപം റോഡില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസില്‍ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്.