തിക്കോടി ഡ്രൈവ് - ഇൻ ബീച്ചിൽ തിരയിൽപ്പെട്ട് നാല് പേർ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. വയനാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് തിരയിൽ പെട്ടത്. വയനാട് സ്വദേശികളായ അനീസ (35), ബിനീഷ് (40), വാണി (32) ഫൈസൽ (39) എന്നിവരാണ് മരിച്ചത്. ജിൻസിയെ (27) നാട്ടുകാർ രക്ഷപ്പെടുത്തി.അഞ്ചുപേരാണ് അപകടത്തിൽ പെട്ടത്. കല്‍പ്പറ്റയിലെ ജിമ്മിൽ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 അംഗ സംഘം തിക്കോടിയിലും, അകലാപ്പുഴയിലും വിനോദയാത്രക്ക് എത്തിയതാണ്. മൃതദേഹങ്ങൾ ഇപ്പോൾ കൊയിലാണ്ടി താലൂക്കാശുപത്രിയിലാണ്. കൊയിലാണ്ടിയിൽ പോസ്റ്റ്മോർട്ടം നടത്താൻ അസൗകര്യമായതിനാൽ നാല് മൃതദേഹങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റും.സഭവമറിഞ്ഞ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സംഭവ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖർ താലൂക്കാശുപത്രിയിൽ എത്തി.
കോഴിക്കോട് തിരയിൽപ്പെട്ട് നാല് മരണം
കല്‍പ്പറ്റയിലെ ജിമ്മിൽ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 അംഗ സംഘം തിക്കോടിയിലും, അകലാപ്പുഴയിലും വിനോദയാത്രക്ക് എത്തിയതാണ്. മൃതദേഹങ്ങൾ ഇപ്പോൾ കൊയിലാണ്ടി താലൂക്കാശുപത്രിയിലാണ്
New Update