തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ അച്ഛനും അമ്മയും രണ്ട് മക്കളും ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. കടയ്ക്കാവൂര്‍ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.