വയനാട് ദുരിത ബധിതർക്കുള്ള 300 രൂപ ധന സഹായം മുടങ്ങിയിട്ട് നാലു മാസം, ഉത്തരവ് ഇറങ്ങിട്ടും നടപ്പാക്കാൻ ആളില്ല

ആദ്യ മൂന്നുമാസം മാത്രമാണ് ദുരന്തബാധിതർക്ക് ധനസഹായം കിട്ടിയത്. കഴിഞ്ഞ നാലുമാസമായി  ധനസഹായം കിട്ടിയിട്ടില്ല. 9 മാസത്തേക്ക് ധനസഹായം നീട്ടിയിരുന്നു

author-image
Rajesh T L
New Update
rty

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം മുടങ്ങി. ആദ്യ മൂന്നുമാസം മാത്രമാണ് ദുരന്തബാധിതർക്ക് ധനസഹായം കിട്ടിയത്. കഴിഞ്ഞ നാലുമാസമായി  ധനസഹായം കിട്ടിയിട്ടില്ല. 9 മാസത്തേക്ക് ധനസഹായം നീട്ടുന്നതായി തീരുമാനിച്ചിരുന്നെങ്കിലും എങ്ങനെ നൽകണം എന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയില്ല. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി വയനാട് ജില്ല ഭരണകൂടം സർക്കാരിനെ സമീപിച്ചെങ്കിലും മറുപടി നൽകിയിട്ടില്ല.

wayanad wayanad rehabilitation wayanad disaster