നാല് വൈദിക വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു.

അംഗങ്ങൾ, അംഗൻവാടി വർക്കർമാർ, തൊഴിലുറപ്പ് മേറ്റുകൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം വ്യാഴം പകൽ 11ന് പഞ്ചായത്ത് ഹാളിൽ

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

 


കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്ത് 12 -ാം വാർഡിലെ കാർമൽ സെമിനാരിയിലെ നാല് വൈദിക വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു.മൂന്ന് ദിവസം മുമ്പാണ് ആദ്യം ഒരാൾക്ക് പനി ബാധിച്ചത്.ചൊവ്വ, ബുധൻ ദിവസങ്ങളിലായി ബാക്കിയുള്ളവർക്കും ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെമിനാരിയിൽ താമസിക്കുന്ന ബാക്കിയുള്ളവരും നിരീക്ഷണത്തിലാണ്. എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചതിനാൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും.ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, സിഡിഎസ് 
 ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു അറിയിച്ചു.