നാലുവര്‍ഷ ബിരുദം: മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തും

. ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വേതന വ്യവസ്ഥകളും തസ്തികകളും നിലിര്‍ത്താനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

author-image
Prana
New Update
r bindu
Listen to this article
0.75x 1x 1.5x
00:00 / 00:00

ജുലൈ ഒന്ന് മുതല്‍ നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വേതന വ്യവസ്ഥകളും തസ്തികകളും നിലിര്‍ത്താനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മേജര്‍, മൈനര്‍, ഫൗണ്ടേഷന്‍ കോഴ്സുകള്‍ നല്‍കുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി.നാലുവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവമായി' സംസ്ഥാനത്തെ ക്യാമ്പസുകള്‍ ആഘോഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

bindu krishna