പിതാവിന്റെ കയ്യില്‍നിന്ന് വീണ് നാല് വയസുകാരന് ധാരുണാന്ത്യം

പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകന്‍ ഇമാനാണ് മരിച്ചത്.

author-image
Sneha SB
New Update
CHILD

തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാലയില്‍ പിതാവിന്റെ കയ്യില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന് ധാരുണാന്ത്യം.പാറശ്ശാല പരശുവക്കലിലാണ് സംഭവം.പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകന്‍ ഇമാനാണ് മരിച്ചത്.താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീണത്.കുട്ടി ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.

child death