/kalakaumudi/media/media_files/2025/07/24/death-2025-07-24-14-17-16.jpg)
ഇടുക്കി: ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഹെയ്‌സല്‍ ബെന്‍ (4) ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസല്‍ എന്ന കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ കുട്ടി ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്‌കൂള്‍ ബസ്സാണ് ഹെയ്‌സല്‍ ബെന്നിനെ ഇടിച്ചത്. ബസ് ശരീരത്തില്‍ കൂടി കയറി ഇറങ്ങുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇനായ ഫൈസലിന്റെ കാലിനാണ് പരുക്കേറ്റത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
