പതിനാലുകാരിയെ പീഡിപ്പിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രതി പല സമയങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു

author-image
Prana
New Update
d

പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍ (22) ആണ് അറസ്റ്റിലായത്.
പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രതി പല സമയങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

POCSO Case molestation rape Arrest