/kalakaumudi/media/media_files/2025/06/23/nilambur-2025-06-23-09-31-52.png)
നിലമ്പൂര്‍ : വോട്ടെണ്ണല്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുകയാണ് ആര്യാടന്‍ ഷൗക്കത്ത്.എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ തുടങ്ങി പത്ത് സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്.പഞ്ചാബ്,ഗുജറാത്ത് ,പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഇന്നാണ് വരുന്നത്.
-
Jun 23, 2025 12:15 IST
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,005 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു.ആര്യാടന്‍ ഷൗക്കത്ത് - 76,666,എം.സ്വരാജ് 65,661,പി.വി. അന്‍വര്‍ - 19,593 മോഹന്‍ ജോര്‍ജ് - 8,536.
-
Jun 23, 2025 11:50 IST
ലീഡ് തുടര്‍ന്ന് ഷൗക്കത്ത്
11,670 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍.
-
Jun 23, 2025 11:37 IST
'കേരളത്തിലെ ജനങ്ങളുടെ വിജയം'
'ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണ് .പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം.' -
Jun 23, 2025 11:33 IST
'നിലമ്പൂരിലെ സീറ്റ് തിരിച്ചുപിടിച്ചു'
'നിലമ്പൂരില്‍ യുഡിഎഫിന് ഉജ്വല വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നെന്ന് രമേഷ് ചെന്നിത്തല.നിലമ്പൂരിലെ സീറ്റ് ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചെന്നും രമേശ് ചെന്നിത്തല.'
-
Jun 23, 2025 11:28 IST
പതിമൂന്നാം റൗണ്ടില്‍ ലീഡ് നേടി ഷൗക്കത്ത്
13ാം റൗണ്ടില്‍ 806 വോട്ടിന്റെ ലീഡ് നേടി ഷൗക്കത്ത്. ആകെ ലീഡ് 8493 -
Jun 23, 2025 11:27 IST
'വിജയം പ്രതീക്ഷിച്ചിരുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി'
'വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ വിജയം പ്രതീക്ഷിച്ചിരുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി.എല്ലാ മേഖലകളിലും യുഡിഎഫിന് മേല്‍ക്കൈ ഉണ്ട്.നിലമ്പൂര്‍ ഒരു പാഠമാണെന്നും ജാതിമത അടിസ്ഥാനത്തില്‍ കേരളത്തെ വിഭജിക്കാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.'
-
Jun 23, 2025 11:15 IST
പതിനായത്തിനോടടുത്ത് ലീഡ്
പതിനായിരത്തോടടുത്ത് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്.9437 ന് മുന്നില്‍
-
Jun 23, 2025 11:05 IST
ലീഡ് നില ഉയര്‍ത്തുന്നു ഷൗക്കത്ത്
8000 കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്.48679 വോട്ടുകള്‍ നേടി.വോട്ട് അരലക്ഷത്തോടടുക്കുന്നു.
-
Jun 23, 2025 11:00 IST
'പി വി അന്‍വര്‍കൂടി ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം ഉയരുമായിരുന്നുവെന്ന് സണ്ണി ജോസഫ്'
'അന്‍വര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം ഇനിയും ഉയരുമായിരുന്നു. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല.യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ അംഗീകരിക്കണം എന്നുമാത്രമാണ് പറഞ്ഞത്.വാതില്‍ പൂട്ടിയാലും തുറക്കാന്‍ താക്കോലുണ്ടെന്നും സണ്ണി ജോസഫ്.'
-
Jun 23, 2025 10:54 IST
' യുഡിഎഫ് പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം നേടുമെന്ന് അടൂര്‍ പ്രകാശ്'
യുഡിഎഫ് പ്രതീക്ഷിക്കുന്ന വിജയത്തിലേക്ക് കടന്നു വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
-
Jun 23, 2025 10:40 IST
'പിണറായിസത്തിനെതിരായ വിധിയെഴുത്തെന്ന് പി വി അന്‍വര്‍'
പതിനായിരം വോട്ടുകള്‍ കടന്ന് പി വി അന്‍വര്‍.താന്‍ പിടിച്ച ഭൂരിപക്ഷ വോട്ടുകളും എല്‍ഡിഎഫിന്റേതെന്ന് അന്‍വര്‍.പിണറായിസത്തിനെതിരായ വിധിയെഴുത്താണെന്നും പി വി അന്‍വന്‍വര്‍. -
Jun 23, 2025 10:35 IST
ലീഡ് വീണ്ടും ഉയര്‍ത്തി യുഡിഎഫ്
പോത്തുകല്ല് പഞ്ചായത്തില്‍ പകുതി വോട്ടെണ്ണിത്തീരുമ്പോള്‍ ലീഡ് നിലനിര്‍ത്തി യുഡിഎഫ്.
ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 6609 വോട്ടായി ഉയര്‍ന്നു. -
Jun 23, 2025 10:30 IST
ഷൗക്കത്ത് മുന്നില്‍തന്നെ
ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ആറായിരം കടന്നു.നിലമ്പൂരില്‍ വ്യക്തമായി ലീഡ് നേടി യുഡിഎഫ്.യുഡിഎഫ് കേന്ദ്രങ്ങള്‍ ആവേശത്തില്‍. -
Jun 23, 2025 10:22 IST
എട്ടാം റൗണ്ടിലും ലീഡ്
10,000 പിന്നിട്ട് പി വി അന്‍വര്‍.ആര്യാടന്‍ ഷൗക്കത്ത് 35,682 എം.സ്വരാജ് 30,254 പി.വി.അന്‍വര്‍ 10,461 മോഹന്‍ ജോര്‍ജ് 4,189
-
Jun 23, 2025 10:17 IST
പോത്തുങ്കല്ലിലേക്ക് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയെങ്കിലും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന സൂചനയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.യുഡിഎഫ് വോട്ടുകള്‍ നഷ്ടപെട്ടിട്ടുണ്ടോ എന്ന് പരിശോദിക്കുമെന്നും സണ്ണി ജോസഫ്.
-
Jun 23, 2025 10:09 IST
വോട്ടെണ്ണല്‍ ഏഴാം റൗണ്ട് പൂര്‍ത്തിയാക്കുന്നു
വോട്ടെണ്ണല്‍ ഏഴാം റൗണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് നിലനിര്‍ത്തുന്നു.വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 32,117 എം.സ്വരാജ് 26,543 പി.വി.അന്‍വര്‍ 9,682 മോഹന്‍ ജോര്‍ജ് 3,565.
-
Jun 23, 2025 09:48 IST
വോട്ടെണ്ണല്‍ തുടരുന്നു
ഷൗക്കത്തിന്റ ലീഡ് നില വീണ്ടും ഉയരുന്നു.5036 വോട്ടിന്റെ ലീഡ്.അന്‍വറിന്റെ വോട്ട് 7777 .
-
Jun 23, 2025 09:41 IST
വോട്ടുയര്‍ത്തി യുഡിഎഫ്
വോട്ടെണ്ണല്‍ അഞ്ച് റൗണ്ട് പിന്നിടുമ്പോള്‍.ലീഡ് നില ഉയര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്.4235 വോട്ടുകള്‍ നേടി
-
Jun 23, 2025 09:37 IST
ലീഡ് ചെയ്ത് യുഡിഎഫ്
ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 4000 പിന്നിട്ടു.ലീഡുയര്‍ത്തി യുഡിഎഫ്