കോഴിക്കോട് രൂപതയിലെ മേരിക്കുന്ന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി റെക്ടറായും വിവിധ ദേവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. വര്‍ഗീസ് ആലുക്കല്‍ (82) അന്തരിച്ചു.പൗരോഹിത്യ ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം മേരിക്കുന്ന് ഷാലോം റിട്ട.പ്രീസ്റ്റ്ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭൗതിക ശരീരം ഹോളി റെഡീമര്‍ ചര്‍ച്ചിലെ സംസ്കാരശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി.സംസ്കാരം കാലടി സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ നടത്തി.
1942 ഫെബ്രുവരി രണ്ടിന് കാലടി ചെങ്ങല്‍ ആലുക്കല്‍ വീട്ടില്‍ പൈലിയുടെയും റോസമ്മ ആലുക്കലിന്റെയും മകനായാണ് ജനനം. കാഞ്ഞൂര്‍ സെന്റ് ജെമ്മാസ്, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം. മൈസൂര്‍ സെന്റ് ഫിലോമിന കോളജില്‍ നിന്ന് ബിരുദം നേടിയശേഷം മംഗളുരു സെന്റ് ജോസഫ്സ് സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. ബിഷപ് പത്രോണി എസ്ജെയില്നിന്ന് 1974 മേയ് 28ന് പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ അസി. വികാരി, കോഴിക്കോട് ബിഷപ് ഹൗസില്‍ അസി. പ്രൊക്യൂറേറ്റര്‍, മേപ്പാടി സെന്റ് ജോസഫ്സ് ചര്‍ച്ച്,പഴയങ്ങാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, മാടായി ഹോളിക്രോസ് ചര്‍ച്ച്, മാവൂര്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, തലശേരി ഹോളി റൊസരി ചര്‍ച്ച്, ചെമ്പേരി പെര്‍പച്വല്‍ സുകോര് ചര്‍ച്ച്, പൂമല ഹോളിക്രോസ് ചര്‍ച്ച്, റിപ്പണ്‍ സെന്റ് ആന്റണീസ് ചര്‍ച്ച് ,പാക്കം സെന്റ് ആന്റണീസ് ചര്‍ച്ച് എന്നിവിടങ്ങളില്‍ വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പൗലോകുട്ടി, സൂസന്,മേരി, സിസ്റ്റര്‍ കെന്നറ്റ്, പാപ്പച്ചന്.
ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു
ഭൗതിക ശരീരം ഹോളി റെഡീമര്‍ ചര്‍ച്ചിലെ സംസ്കാരശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി.സംസ്കാരം കാലടി സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ നടത്തി.
New Update