/kalakaumudi/media/media_files/FdR5UFhWekIqupCsN75Y.jpg)
ഹൈദ്രാബാദ് സ്വദേശി അറസ്റ്റിൽ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പുനർവിവാഹപരസ്യം കണ്ട് ആകൃഷ്ടനായ യുവാവിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ പ്രതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി.
ഹൈദ്രാബാദ് സ്വദേശി അനൂപ് കുമാർ അസാവ (36)യെയാണ് മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദ്രാബാദിൽ നിന്ന് അറസ്റ്റുചെയ്തത്. ഫേസ് ബുക്കിലെ വിവാഹ പരസ്യത്തിൽ ആകൃഷ്ടനായ മാട്ടാഞ്ചേരി സ്വദേശിയെ തന്ത്രപരമായി കുടുക്കിയ പ്രതി പലപ്പോഴായി 2.90ലക്ഷം രൂപ അക്കൗണ്ടിലൂടെ തട്ടിയെടുത്തെന്നാണ് പരാതി.
എസ്.ഐ മാരായ മധുസൂധനൻ, അരുൺകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എഡ്വിൻ റോസ്, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ, സനീഷ്, അക്ഷര രാധാകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.