സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. വിവിധ സ൪ക്കാ൪ വകുപ്പുകളിൽ സ്ഥിര/താത്കാലിക നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ വ്യക്തിയെ സെക്യൂരിറ്റി ജീവനക്കാരും ജീവനക്കാരും ചേ൪ന്ന് പിടികൂടി തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാ൪ഡുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പി എസ് സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ബന്ധപ്പെട്ട സ൪ക്കാ൪ വകുപ്പുകൾ തുടങ്ങിയവ മുഖേന നടത്തുന്ന പരീക്ഷകൾക്കും അഭിമുഖത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷമാണ് സ൪ക്കാ൪ വകുപ്പുകളിൽ ജോലി നേടാ൯ കഴിയുക. പണം നൽകി ജോലി ലഭിക്കുമെന്ന ചതിക്കുഴികളിൽ പൊതുജനങ്ങൾ വീഴരുതെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ട൪ മുന്നറിയിപ്പ് നൽകി.
സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
പണം നൽകി ജോലി ലഭിക്കുമെന്ന ചതിക്കുഴികളിൽ പൊതുജനങ്ങൾ വീഴരുതെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ട൪ മുന്നറിയിപ്പ് നൽകി. സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
New Update
00:00
/ 00:00