ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി ഉടമകൾക്കെതിരെ കേസ്

ബർമതി റോഡിലുള്ള ഹൈലാൻഡ് ടവറിൽ പ്രവർത്തിക്കുന്ന ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി ഉടമകളായ ശരത് സത്യൻ, ജീനു ശരത് എന്നിവർക്കെതിരെയാണ് പാലാരിവട്ടം പോലീസ് കേസ് എടുത്തത്.

author-image
Shyam Kopparambil
New Update
images

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 3.20 ലക്ഷം തട്ടിയ സംഭവത്തിൽ റിക്രൂട്ടിംഗ് സ്ഥാപന ഉടമകൾക്കെതിരെ പാലാരിവട്ടം പോലീസ് കേസ് എടുത്തു.ബർമതി റോഡിലുള്ള ഹൈലാൻഡ് ടവറിൽ പ്രവർത്തിക്കുന്ന ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി ഉടമകളായ ശരത് സത്യൻ, ജീനു ശരത് എന്നിവർക്കെതിരെയാണ് പാലാരിവട്ടം പോലീസ് കേസ് എടുത്തത്. പാമ്പാക്കുട സ്വദേശി എൽദോസിന്റെ പരാതിയിലാണ് കേസ്.ന്യൂസിലാന്റിൽ ജോബ് വിസ ശെരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തത് കബളിപ്പിച്ചതായി പരാതിയിൽ പറയുന്നു. 2022 മാർച്ച് 30 മുതൽ 2023 ജനുവരി ജനുവരി കാലയളവിൽ 3,20,000/ രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചതായി പരാതിയിൽ പറയുന്നത്.

Crime jobscam