/kalakaumudi/media/media_files/pGVA4edDXqSJu4byhn4x.jpg)
തൃക്കാക്കര: സ്വീഡനിൽ ജോലി വാഗ്ദാനം നൽകി രണ്ടര ലക്ഷം തട്ടിയ സംഭവത്തിൽ കൺസൾട്ടൻസി ഉടമകൾക്കെതിരെ പോലീസ് കേസ് എടുത്തു. കാക്കനാട് ഇടച്ചിറ "എൻ.എസ്.എ.ഐ എബ്രോഡ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നീതുരത്നാകരൻ, സാഗിൽ,അനിൽ കമ്മത്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തേവര സ്വദേശി സി.പി വിമൽ നൽകിയ പരാതിയിലാണ് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തിരിക്കുന്നത്.7.5 ലക്ഷം നൽകിയാൽ സ്വീഡനിൽ വെയർ ഹൗസിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.2023 നവംബർ മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രണ്ടര ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.വർക്ക് പെർമിറ്റെന്ന പേരിൽ വ്യാജ രേഖ നൽകി കബളിപ്പിക്കാൻ ശ്രമിച്ചു. സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.