/kalakaumudi/media/media_files/2025/07/01/image_search_1751339009478-2025-07-01-08-34-42.jpg)
തലശ്ശേരി : കെ.എസ്.എഫ്.ഇ വായ്പയ്ക്ക് വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും പിഴയും ശിക്ഷ. പയ്യന്നൂർ സ്വദേശി കെ.പി സുനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തലശ്ശേരി വിജിലൻസ് സ്പെഷ്യൽ ജഡ്ജ് കെ.രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്.
കെ.എസ്.എഫ്.ഇ പയ്യന്നൂർ ബ്രാഞ്ചിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി ചിട്ടിയിൽ നിന്നും 50,000 രൂപ വായ്പയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് കോടതി വിധി.
ജനുവരി മാസം രണ്ടായിരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ഒന്നാം പ്രതി പി.പോളിന്റെ സഹായത്തോടെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ഒരു ക്ലർക്കിന്റെ പേരിലുള്ള സാലറി സർട്ടിഫിക്കറ്റ് എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുന്നതായി വ്യാജമായി ഉണ്ടാക്കി കെ.എസ്.എഫ്.ഇ പയ്യന്നൂർ ബ്രാഞ്ചിൽ ഹാജരാക്കി ലോൺ കൈപ്പറ്റുകയായിരുന്നു.
കണ്ണൂർ വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉഷാകുമാരി.കെ ഹാജരായി