/kalakaumudi/media/media_files/2026/01/07/cyber-2026-01-07-19-18-16.jpg)
കൊച്ചി : ഷെയര്‍ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് 24,76 കോടി തട്ടിയ സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി.തൃശൂര്‍ സ്വദേശി എം.ബി അജീഷിനെയാണ് കൊച്ചി സൈബര്‍ പിടികൂടിയത്. ഇളംകുളം സ്വദേശി നിമേഷിന്റെ പരാതിയിലാണ് പ്രതി പിടിയിലാവുന്നത്
തട്ടിപ്പിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
കേസിലെ പ്രധാന പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. 2023 മാര്‍ച്ച് 15 മുതല്‍ 2025 ഓഗസ്റ്റ് 29 വരെയുള്ള കാലയളവില്‍ ഫോണ്‍ കോള്‍ മുഖേനയും, @ക്യാപിറ്റലൈസ് ബബോട്ട് എന്ന ടെലിഗ്രാം അക്കൌണ്ട് വഴി ക്യാപിറ്റലൈസ് എന്ന വെബ് സൈറ്റ് വഴി ട്രേഡിങ്ങ് നടത്തിയാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 24,76,21,042 രൂപ പ്രതിയുടെ വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
