സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തൃക്കാക്കര മുനിസിപ്പൽ റെസിഡന്റ്സ് അസോസിയേഷനും, തൃക്കാക്കര സാംസ്കാകാരിക കേന്ദ്രവും, സരോജ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയും സംയുക്തമായി സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

author-image
Shyam
New Update
sdsd

തൃക്കാക്കര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തൃക്കാക്കര മുനിസിപ്പൽ റെസിഡന്റ്സ് അസോസിയേഷനും, തൃക്കാക്കര സാംസ്കാകാരിക കേന്ദ്രവും, സരോജ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയും സംയുക്തമായി സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ബ്ലഡ് ഷുഗർ,, കൊളസ്ട്രോൾ, ബി പി എന്നിവയാണ് പരിശോധന നടത്തിയത്. രക്തപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ വൈസ് ചാൻസിലർ ഡോ: എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് സലീം കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എൻ പുരുഷോത്തമൻ ,എ സി കെ നായർ, കെ.എം.അബ്ബാസ്,  പോൾ മേച്ചേരി, പി.എം. വർഗീസ്, ടി എം.ജമാലുദീൻ,ഷൈജു മുരുകേശ്, എ.എ. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.

Thrikkakara free medical camp kochi ernakulam ernakulamnews kakkanad Ernakulam News