എസ്.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്തു

മരട് നഗരസഭയിൽ 2024 - 25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു.

author-image
Shyam Kopparambil
New Update
MARAD

കൊച്ചി: മരട് നഗരസഭയിൽ 2024 - 25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു.പദ്ധതി പ്രകാരം നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി അർഹരായ 15 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ് കൗൺസിലർമാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ , സിബി സേവ്യർ , ടി.എം. അബ്ബാസ്, മോളി ഡെന്നി , ജയ ജോസഫ്, രേണുക ശിവദാസ് , എസ് .സി . ഡെവലപ്പ്മെൻ്റ് ഓഫീസർ ആർ മിനി,
 എസ് .സി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

kochi Maradu Municipality