/kalakaumudi/media/media_files/2026/02/12/jb-2026-02-12-17-15-52.jpeg)
കൊച്ചി: ജയ് ഭാരത് കോളേജിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷെമിത ഷെരീഫ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ജയ് ഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റൂഷൻ ചെയർമാൻ എ.എം ഖരീം അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ച്ച് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജയ് ഭാരത് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എം.എസ് ഷാജഹാൻ,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ. ഷിമ്മി പൗലോസ്, വിമ ചെയർപേഴ്സൺ ഡോ. കുമാരി വർഗീസ്, വിമ കൺവീനർ ലൈജു നാദിർഷ, അൽ - അസ്ഹർ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. ഷാൻ കെ സലാം, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോയ്സി ബിബിൻ, മെമ്പർമാരായ അലി മൊയ്തീൻ, ഷമല നാസർ, ജസ്ന ബഷീർ, ജസീല നൗഷാദ്, ഷീന മനീഷ്, വാർഡ് മെമ്പർ വിജിമോൾ ബുജൈർ, കോളേജ് വൈസ് പ്രിൻസിപ്പൽ ജിതേഷ് കുമാർ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. ദീപ്തിരാജ്, അധ്യാപകനായ നിഖിൽ സാം എബ്രഹാം, കോഡിനേറ്റർ ഖാലിദ് തുടങ്ങിയവർ സംസാരിച്ചുആദ്യം രജിസ്റ്റർ ചെയ്ത നൂറു പേർക്ക് പോഷക കിറ്റ് വിതരണവും സൗജന്യ കണ്ണടകളും മരുന്നുകളും ക്യാമ്പിൽ വിതരണംചെയ്തു. പെരുമ്പാവൂർ ജയ് ഭാരത് കോളേജ്, വങ്ങോല ഗ്രാമപഞ്ചായത്ത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മാജിക് എൻ ജി ഒ എന്നിവയുടെ നേതൃത്വത്തിൽ അൽ- അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ദ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, വിമ, ഇന്ദിരാ ഗാന്ധി ദന്തൽ കോളേജ് , പീസ് വാലി, ആസ്റ്റർ കൊച്ചി, ഹിയർ വെൽ, വയോമിത്രം, കീർത്തി നിർമ്മൽ എന്നിവരുടെ സഹകരണത്തോടെയാണ്ക്യാമ്പ്സംഘടിപ്പിച്ചത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
