കൊച്ചി : എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കുന്നത്തുനാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കും.നവംബർ 26, 27, 28 എന്നീ തീയതികളിലായി പെരുമ്പാവൂർ ഗവൺമെന്റ് സർവെന്റ്സ് സൊസൈറ്റി ഹാളിൽ വെച്ചാണ് പരിശീലനം നടക്കുന്നത്.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം ക്ലാസ്സിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 26 ന് രാവിലെ 10:30 ന് പെരുമ്പാവൂർ ഗവൺമെന്റ് സർവെന്റ്സ് സൊസൈറ്റി ഹാളിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ : 6282442046, 9446926836, 0484-2422452
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
