/kalakaumudi/media/media_files/2025/11/24/house-cost-2025-11-24-16-10-34.jpg)
കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമ സംഹിത ലേബർ കോഡ് നിലവിൽ വന്നതോടുകൂടി 50 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവുള്ള വീടുകൾ നിർമിക്കുന്നവർ മാത്രം കെട്ടിട നിർമാണ സെസ് അടച്ചാൽ മതി.
തറയുടെ വിസ്തീർണത്തിന്റെ നിർണയിക്കുന്ന നിർമാണച്ചെലവിന്റെ ഒരു ശതമാനം സെസ് നൽകണമെന്നതായിരുന്നു നിയമം .
നിലവിൽ 10 ലക്ഷം രൂപയിലധികം നിർമാണച്ചെലവോ 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്രയടി) കൂടുതൽ വലുപ്പമോ ഉള്ള കെട്ടിടങ്ങൾക്കും സെസ് നിർബന്ധമാക്കിയിരുന്നു.
എന്നാൽ ഈമാസം 21നു നിയമസംഹിത പ്രാബല്യത്തിൽ വന്നതോടെ നിർമാണച്ചെലവിന്റെ പരിധി ഉയർത്തൽ നിലവിലായി.
സെസ് നിർണയത്തിന് ബിൽഡിങ് പെർമിറ്റ് രേഖയാണ് ഉപയോഗിക്കുന്നത്.
അതിനാൽ 21നുശേഷം പെർമിറ്റ് ലഭിക്കുന്നവർക്കായിരിക്കും ഇതു ബാധകമാകുക. ഇക്കാര്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പ് വ്യക്തത വരുത്തേണ്ടിവരും.
വാണിജ്യ കെട്ടിടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും എത്ര തുക ചെലവഴിച്ചാലും അതിന് ഒരു ശതമാനം സെസ് അടയ്ക്കണമെന്ന വ്യവസ്ഥയ്ക്ക് മാറ്റം സംഭവിക്കില്ല .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
