ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ചൊവ്വയിലേക്ക്

ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ആരംഭിച്ച ആ യാത്ര ഇന്ന് ചൊവ്വായിലേക്ക് ഉയർന്നിരിക്കുന്നു.ഒരു റസ്റ്റോറന്റ് എന്നതിലുപരി, ഇന്ത്യൻ കോഫി ഹൗസ് അവരുടെ ജീവിതത്തിലെ ഒരു ചാപ്റ്ററാണ്.

author-image
Shyam
Updated On
New Update
WhatsApp Image 2026-02-19 at 6.09.52 PM

കൊച്ചി: ഇന്ത്യൻ കോഫി ഹൗസിൽ നിന്നും യുവാക്കൾ കണ്ട സ്വപ്നം വെള്ളിത്തിരയിലേക്ക്. കാക്കനാട് സ്വദേശികളായ സനീഷും, രഞ്ജിത്തും അവിചാരിതമായി സിനിമക്കാരായവരല്ല. അവരുടെ യാത്ര ഒരു ദിവസം കൊണ്ട് എഴുതപ്പെട്ട കഥയല്ല. വർഷങ്ങളുടെ കഠിനാധ്വാനം, നിരാശകൾ, പ്രതീക്ഷകൾ, കയ്പ്പേറിയ അനുഭവങ്ങൾ, ആവിപറക്കുന്ന സ്വപ്നങ്ങൾ ഇവയൊക്കെ ചേർന്നാണ് ആ വിജയത്തിന്റെ സ്വാദിഷ്ടമായ രുചി രൂപപ്പെട്ടത്. ഈ യാത്രയിൽ കളക്ട്രേറ്റിന് സമീപമുള്ള കോഫി ഹൗസിന് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ഏകദേശം പത്ത് വർഷത്തോളം, ആ കോഫി ഹൗസിന്റെ മൂലയിലെ ഒരു ചെറിയ ടേബിൾ അവരുടെ സ്വപ്നങ്ങളുടെ സാക്ഷിയായി. ഒരു കപ്പ് ചൂട് കോഫിയുടെ മുന്നിൽ ഇരുന്നു അവർ അനവധി സിനിമാ കഥകൾ ചർച്ച ചെയ്തു. കഥാപാത്രങ്ങൾ ജനിച്ചു, സംഘർഷങ്ങൾ രൂപപ്പെട്ടു, ക്ലൈമാക്സുകൾ പല തവണ മാറ്റപ്പെട്ടു.

WhatsApp Image 2026-02-19 at 12.36.33 PM

പല വാതിലുകൾ അടഞ്ഞു. പല സ്ഥലങ്ങളിലും സിനിമാപരമായ തിരിച്ചടികൾ നേരിട്ടു. നിരാശകൾ അവരെ പരീക്ഷിച്ചു. പക്ഷേ ഒരു കാര്യം മാത്രം മാറിയില്ല. കോഫി ഹൗസിലേക്കുള്ള അവരുടെ വരവ്. ഓരോ പരാജയത്തിനുശേഷവും അവർ വീണ്ടും അതേ ടേബിളിൽ ഇരുന്നു. വീണ്ടും കോഫി ഓർഡർ ചെയ്തു. വീണ്ടും പുതിയ കഥകൾ ചർച്ച ചെയ്തു. കയ്പ്പിനെ ഭയക്കാത്ത മനസ്സ്.സ്വപ്നങ്ങളെ വിട്ടു കൊടുക്കാത്ത ആത്മാവ് വിജയത്തിന് പിന്നിലുള്ള അവരുടെ രഹസ്യം അതാണ്.കോഫി ഹൗസിൽ നിന്ന് ആരംഭിച്ച ആ യാത്ര ഇന്ന് ചൊവ്വായിലേക്ക് ഉയർന്നിരിക്കുന്നു.ഒരു റസ്റ്റോറന്റ് എന്നതിലുപരി, ഇന്ത്യൻ കോഫി ഹൗസ് അവരുടെ ജീവിതത്തിലെ ഒരു ചാപ്റ്ററാണ്. അവിടെ ഇരുന്ന് അവർ സ്വപ്നം കണ്ടു. അതേ സ്വപ്നം ഇന്ന് സിനിമയാവുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. .ഒരു സാധാരണ കോഫി ഹൗസിലെ മേശയിൽ നിന്ന് ചൊവ്വായിലേക്കുള്ള യാത്ര ഇത് ഒരു സിനിമയുടെ കഥ മാത്രമല്ല, രണ്ട് എഴുത്തുകാരുടെ ജീവിതകഥ കൂടിയാണ്.കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന "നേരെ ചൊവ്വ 'എന്ന പുതിയ ചിത്രത്തിന്റെ രചയിതാക്കൾ ആണ് ഇരുവരും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അതിന്റെ സന്തോഷത്തിൽ ആണ് അവർ ഇപ്പോൾ ഫാലിമി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറാ യ നിതിഷ് സഹദേവന്റെ അസോസിയേറ്റ് ആയ രഞ്ജിത് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിർമ്മാണം വിനിഷ് വർഗീസ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ .മാർട്ടിൻ ജോർജ് ആട്ടവേലിൽ.

malayalam movie industry