എലത്തൂര്‍ എച്ച്പി ഡിപ്പോയില്‍ ഇന്ധനച്ചോര്‍ച്ച; നാട്ടുകാരുടെ പ്രതിഷേധം

എലത്തൂര്‍ എച്ച്പി ഡിപ്പോയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാടെയാണ് ഡീസല്‍ പുറത്തേക്ക് ഒഴുകിയത്. വൈകീട്ട് ആറ് മണിയോടെയാണ് ഡീസല്‍ ചോര്‍ച്ച കണ്ടെത്തിയത്.

author-image
Prana
New Update
hp

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കോഴിക്കോട് എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച. ഏറെ നേരമായി ഡീസല്‍ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു. ഡിപ്പോയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാടെയാണ് ഡീസല്‍ പുറത്തേക്ക് ഒഴുകിയത്. വൈകീട്ട് ആറ് മണിയോടെയാണ് ഡീസല്‍ ചോര്‍ച്ച കണ്ടെത്തിയത്.
ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസല്‍ ശേഖരിക്കാന്‍ നാട്ടുകാര്‍ കൂടിയതും ആശങ്കയ്ക്കിടയാക്കി. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎല്‍ അധികൃതരില്‍ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. 600 ലിറ്ററോളം ഇന്ധനം ചോര്‍ന്നുവെന്നാണ് വിവരം.
അതേസമയം ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനകം ഡീസല്‍ പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തിയിട്ടുണ്ടെന്നും താമസിയാതെ കിണറുകള്‍ മലിനമാകുമെന്ന ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

hp diesel kozhikode