/kalakaumudi/media/media_files/2025/04/08/LqlnDBWMjTtYJb7r1uNO.jpeg)
തൃക്കാക്കര: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ജോയിൻ്റ് കൗൺസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.എറണാകുളം സിവിൽ സ്റ്റേഷൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റിയംഗം എ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, ജില്ലാ പ്രസിഡന്റ് എം.എ അനൂപ്,ജില്ലാ വൈസ്.പ്രസിഡന്റ് അബു.സി. രഞ്ജി. ജില്ലാ ജോ.സെക്രട്ടറി കെ.പി പോൾ, ജില്ലാ കമ്മറ്റിയംഗം എം.സി ഷൈല,മേഖല സെക്രട്ടറി വിജീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.