ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11ന്; അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങൾ

രാവിലെ 11 മണിക്ക് തിരുവല്ല സെൻറ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് സംസ്ക്കാരം നടക്കുന്നത്.സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം.9.15 ന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും.

author-image
Greeshma Rakesh
Updated On
New Update
funeral

funeral of yohan metropolitan with official honors on 11

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന്.രാവിലെ 11 മണിക്ക് തിരുവല്ല സെൻറ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് സംസ്ക്കാരം നടക്കുന്നത്.സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം.9.15 ന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും.

9 മണിവരെയാണ് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അമേരിക്കയിൽ വാഹനാപകടത്തിൽ ആണ് അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത അന്തരിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിച്ച ഭൗതിക ദേഹം വിലാപയാത്രയായാണ് തിരുവല്ലയിലേക്ക് എത്തിച്ചത്.

 

kottayam funeral yohan metropolitan