/kalakaumudi/media/media_files/2024/11/23/i6XySnRk92AS39f0Y7tA.jpeg)
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച 'ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ്' ഇന്റേണ്‍ഷിപ്പ് പദ്ധതി ഭാവി നേതാവിനെ വാർത്തെടുക്കാൻ ഗുണകരമാകുമെന്ന് ഹൈബി ഈഡൻ എം.പി.പറഞ്ഞു,എറണാകുളം എം.പി ഓഫീസുമായി സഹകരിച്ച് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്ധാർത്ഥികൾക്ക് നിയമ നിർമ്മാണം , പാർലിമെന്ററി ജനാധിപത്യം എന്നിവയിൽ പരിഞ്ജാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കേരളത്തിലാദ്യമായാണ് എം.പി ഓഫീസുമായി സഹകരിച്ച് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നത്. യുവതലമുറയുടെ ഭാവി ലക്ഷ്യമാക്കി നൂതന വിദ്യാഭ്യാസത്തോടൊപ്പം ഇത്തരം നവീന പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും എം.പി പറഞ്ഞു.ആധുനിക കാലത്ത് പൊതുപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വലുതാണെന്നും, യുവതലമുറയുടെ ജനാധിപത്യബോധം വര്‍ദ്ധിപ്പിക്കുവാന്‍ ഈ പ്രോഗ്രാം വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതു നയ രൂപീകരണം, കമ്മ്യൂണിറ്റി സേവനം, പാർലിമെന്ററി പ്രവർത്തനം എന്നിവയില്‍ പ്രായോഗിക പരിചയം നേടാൻ കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ ലീഡർഷിപ്പ് പദ്ധതി വഴിയൊരുക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
നിയമം, പൊതുഭരണം, രാഷ്ട്രീയം എന്നിവയിൽ ശക്തമായ കരിയർ ആഗ്രഹിക്കുന്നവർക്ക് പദ്ധതി മുതൽക്കൂട്ടാവും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റും ശുപാർശ പത്രവും ലഭിക്കും. ചടങ്ങിൽ ജെയിൻ യൂണിവേഴ്സി പ്രോ വൈസ് ചാൻസിലർ ഡോ. ജെ ലത, ഡോ. മധുകുമാർ കെ (ജോയിൻ്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്),ഡോ. ആർ സതികുമാർ ( ഡെപ്യൂട്ടി ഡീൻ - സ്റ്റുഡെൻ്റ്സ് അഫയേഴ്സ് ) എന്നിവർ പങ്കെടുത്തു.