ജി.സ്മാരകപുരസ്കാരം സമ്മാനിച്ചു

തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള ജി.സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ സമ്മാനിച്ചു. കാക്കനാട് മാവേലിപുരം ഓണംപാർക്കിൽ

author-image
Shyam
New Update
TSK G Award2026-0137.JPG

കൊച്ചി : തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള ജി.സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ സമ്മാനിച്ചു. കാക്കനാട് മാവേലിപുരം ഓണംപാർക്കിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യു പുരസ്കാരം വിതരണംചെയ്തു. തുടർന്ന്നടന്ന അനുസ്മരണ സമ്മേളനം കെ.ബി. പി.എസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ. നായർ അധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.സി. ദിലീപ് കുമാർ ആമുഖപ്രഭാഷണം നടത്തി. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാർ, പോൾ മേച്ചേരിൽ, ചെറുകുന്നം വാസുദേവൻ, സലിം കുന്നുംപുറം, ഹേമ ടി തൃക്കാക്കര, ബിജോയ് ജോസ്, അജയൻ എന്നിവർ സംസാരിച്ചു. ഡോ. ശ്രീലക്ഷ്മി, ഡോ. മഞ്ജു മാലതി എന്നിവർ ജി. കവിതകൾ ആലപിച്ചു.

kakkanad